Tuesday, December 25, 2012

പൊരുതുക തന്നെ ജീവിതം

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക. അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.


ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.

ഓരോ ചെറിയ മണല്‍ത്തരിക്കുപിമ്പിലും അറിയപ്പെടാത്ത എത്രയോ സൗരയൂഥങ്ങളുടെ പ്രപഞ്ച സാന്നിദ്ധ്യമുണ്ടാകാമെന്ന് ഒരിക്കല്‍ ഒരു കവി പാടിയിട്ടുണ്ട്. 'പരോപകാരമേ പുണ്യ'മെന്നതായിരുന്നു ഒരിക്കല്‍ നമ്മുടെ പൊതുവായ കാഴ്ചപ്പാട്. സാമൂഹിക ജീവിതത്തിനിടെ പലതരത്തില്‍പ്പെട്ട ആള്‍ക്കാരുമായി നമുക്ക് ഇടപെടേണ്ടി വരുന്നുണ്ട്. അതില്‍ പലരോടും നാം പലതരത്തില്‍ കടപ്പെട്ടിട്ടുമുണ്ടാവാം. പരസ്​പരം ഉപകരിക്കുന്നതിലൂടെയാണ് സമൂഹം സമൃദ്ധി നേടുന്നത്. ഒട്ടും സ്വാര്‍ത്ഥതയില്ലാതെ ചെയ്യുന്ന ഉപകാരങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെയെങ്കിലും ഒരു നല്ല പ്രതികരണം ഉണ്ടാകാതെ വരില്ല.

Tuesday, January 24, 2012

തിരിച്ചു വരവ്‌



...ഷോണിന് വീണ്ടും സംസാരിക്കാനോ നടക്കാനോ സാധിക്കുമോ എന്നതില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷെ കുടുംബത്തിനും ഇന്റലിനും അദ്ദേഹം മടങ്ങി വരേണ്ടത് ഒരുപോലെ പ്രധാനമായിരുന്നു. ഷോണിന് സംഭവിച്ചതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന് മുമ്പ് ഇന്റല്‍ അദ്ദേഹത്തിന്റെ കുടുബത്തോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍, മക്കളായ റെയ്ച്ചലും ബ്രിജിഡും ഇതില്‍ നിന്നും ഇന്റലിനെ വിലക്കി. പത്രക്കുറിപ്പ് ഷോണ്‍ തന്നെ തയ്യാറാക്കി നല്‍കുമെന്ന് ഷോണിന്റെ കുടുംബം കമ്പനിയെ അറിയിച്ചു.

ഷോണിനുണ്ടായ അപകടം മക്കളെ തളര്‍ത്താതെ നോക്കേണ്ടത് തന്റെ കടമയാണെന്ന് മാര്‍ഗ്രറ്റിന് നന്നായി അറിയാമായിരുന്നു. ഷോണ്‍ ചെറിയ കുട്ടിയല്ലെന്നും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാമെന്നും മാര്‍ഗ്രറ്റ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. പത്രക്കുറിപ്പില്‍ മൈനര്‍ സ്‌ട്രോക്ക് എന്നോ സ്‌ട്രോക്ക് എന്നോ എഴുതേണ്ടത് എന്ന ചോദ്യത്തിന് സ്‌ട്രോക്ക് എന്നു തന്നെയെഴുതാന്‍ ഷോണ്‍ നിര്‍ബന്ധം പിടിച്ചു. ആസ്പത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന മക്കളുടെ അഭിപ്രായത്തെയും അദ്ദേഹം എതിര്‍ത്തു. താന്‍ മടങ്ങി വരുമെന്നത് തന്റെ കണ്ണുകളില്‍ പ്രകടമാണെന്നും സുഹൃത്തുക്കള്‍ക്ക് അത് ആശ്വാസമേകുമെന്നും ഷോണ്‍ കരുതി.

''തകര്‍ക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല''


 

''തകര്‍ക്കാം; പക്ഷെ തോല്‍പ്പിക്കാനാവില്ല'' വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ' (കിഴവനും കടലും) എന്ന നോവല്‍ നല്‍കുന്ന സന്ദേശം ഇതാണ്. സാന്റിയാഗോ എന്ന കിഴവനായ മുക്കുവന്റെ മത്സ്യത്തിനായുള്ള പോരാട്ടമാണ് നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 84 ദിവസങ്ങള്‍ മത്സ്യത്തിനായി കടലിനോടും സ്രാവുകളോടും, വിമര്‍ശകരോടും സാന്റിയോഗോ നടത്തുന്ന യുദ്ധം, പ്രതിസന്ധികളില്‍ തളരാത്ത മനുഷ്യന്റെ ധീരമുഖമാണ് പരിചയപ്പെടുത്തുന്നത്. ഇതുപോലുള്ള മഹാന്‍മാരായ ഒട്ടനവധി പേരെ നമുക്കിന്ന് കാണാം. ചിലര്‍ പ്രയത്‌നത്തില്‍ വിജയിക്കുന്നു; ചിലര്‍ അനശ്വരമായ ഓര്‍മയാവുന്നു. മറ്റു ചിലരുടെ തളരാത്ത പോരാട്ടങ്ങള്‍ തുടര്‍ന്നും നമ്മെ വിസ്മയിപ്പിക്കുന്നു. അതിലൊരാളെന്ന് വേണം ഇന്റലിന്റെ ചൈനാ വിഭാഗം ചെയര്‍മാന്‍ ഷോണ്‍ മലോണിയെ വിശേഷിപ്പിക്കാന്‍.